Posts

ഗോപിയുടെ സ്വര്‍ഗം

ചെറു കഥ : ഗോപിയുടെ സ്വര്‍ഗം രചന : ബിനു വെണ്മണി അമ്മ കട്ടൻ ചായ ഇട്ടു കൊടുത്തു. ഉറക്കത്തിന്റെ ലാസ്യതയോടെ പത്രം കൊടുക്കാൻ വേണ്ടി ഗോപി വീട്ടില്‍ നിന്നിറങ്ങി. ഡാ.. ഗോപി.  തിരിച്ചു വരുമ്പോ കുറച്ചു ഗോതമ്പ് പൊടി മേടിച്ചോണ്ടു വരണം അല്ലാതെ ഇവിടെ ഒന്നുമില്ല ഒണ്ടാക്കി തരാൻ, ഓ ശരി ... അമ്മ വിളിച്ചു പറഞ്ഞത് കേട്ട്   ഗോപി ഇറങ്ങി വെളുപ്പാൻ കാലം നാലുമണി കഴിഞ്ഞതേയുള്ളൂ , ചെറിയ കാറ്റുണ്ട്. ആകാശത്തേക്ക് നോക്കി.  നക്ഷത്രം ഒന്നും കാണാന്‍ ഇല്ല മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്. സൈക്കളിന്റെ ഡൈനാമോ ആണേൽ മെഴുകുതിരിടെ വെട്ടം പോലും ഇല്ല. പത്രം ഇട്ടതിന്റെ കാശ് കഴിഞ്ഞ മാസത്തേയും തന്നിട്ടില്ല, നൂറു പത്രം ഇടുന്നതിനു മുന്നൂറു രൂപയാ തരുന്നത് അത് പോലും സമയത്ത് കിട്ടാനില്ല, ഈ മാസത്തെ കാശ് കിട്ടിയിട്ട് വേണം ഗോപാലൻ ചേട്ടന്റെ സൈക്കിള് കടയിൽ കൊണ്ട് പോയി ഇതൊന്നു കൊടുത്ത്   നന്നാക്കാൻ, ആരോട് പറയാൻ , ആര് കേൾക്കാൻ. ഇരുട്ടുള്ള വഴിയിൽ കൂടെ പോകുന്നതിനു ഗോപിക്കല്‍പ്പം പേടി ഉണ്ട്, വൈദുതി അധികം എത്തിയിട്ടില്ലാത്ത സ്ഥലം ആണ്. കറണ്ട് കിട്ടത്തതല്ല ജോൺ സാറ